Saturday, May 22, 2010

പാറ്റാട

ഉണ്ണീ....ഉണ്ണീ....
എന്ന വിളി കേട്ടാണ് ഉണര്‍ന്നത്. ഒരു ഞായറാഴ്ച. 7.30 വരെയെങ്കിലും ഉറങ്ങണമെന്ന വാശിയോടെയാണ്

കിടന്നത്. പശുവും കുട്ടിയും കരഞ്ഞാലേ എഴുന്നേല്‍ക്കൂ എന്ന് തീരുമാനിച്ച് അലാറം വെച്ച് ഫാന്‍ ഫുള്‍

സ്പീഡിലിട്ട് പുതച്ചു കിടന്നു.
വീണ്ടും “ഉണ്ണീ....ഉണ്ണീ...“ അച്ഛനാണ്. ഉടന്‍ ക്ലോക്കിലേക്ക് നോക്കി. സമയം ആറര.

ഉറക്കച്ചടവോടെ മുകളിലെ കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി. അച്ഛനും കൊച്ചുമകനും മുറ്റത്തെ മാവിന്‍

മുകളിലേയ്ക്ക് നോക്കി നില്‍ക്കുന്നു. “മുത്തശ്ശാ...പാവം ല്ലേ...അയ്ന്റെ മേല്ന്ന് ഈച്ച പാറുന്നു.”
“ഉണ്ണീ.. രാത്രി ആരെങ്കിലും ഉപദ്രവിച്ചിട്ടുണ്ടാവും. എന്തായാലും ഇതാണ് പാറ്റാട...നന്നായി കണ്ടോ...രത്രി

കാലങ്ങളില്‍ അതിന്റെ കണ്ണ് തീക്കട്ട പോലെയാണ്.” അച്ഛന്റെ വിശദീകരണത്തിനു മുന്നില്‍ വിടര്‍ന്ന

കണ്ണുകളോടെ വായ് പൊളിച്ചവന്‍ നില്‍ക്കുന്നു. “പാവല്ലേ..മുത്തശ്ശാ...”
ഒരു ജീവിയേയും ഉപദ്രവിക്കുന്നത് അവനിഷ്ടമല്ല. അതുകൊണ്ട് ചേച്ചി അവനിട്ടിരിക്കുന്ന പേര്

ഡാര്‍വിന്‍ എന്നാണ്. പല്ലുതേപ്പിനും ചായക്കും ശേഷം ഞാന്‍ ഇറങ്ങിവന്നു. പാറ്റാടയെ കണ്ടു; കല്ലെടുത്തെറിഞ്ഞു.

"വേണ്ട അച്ഛാ പാവം..." "നമ്മുടെ ഇളനീര്‍ കണ്ടമാനം തിന്നുനശിപ്പിക്കുന്ന ജീവിയാ അത് " പിറ്റേന്ന് രാവിലെ

പാറ്റാട ചത്തു വീണിരിക്കുന്നു. "ഹാവൂ എന്തായാലും നന്നായി"."അച്ഛാ അങ്ങനെ പറയല്ലേ കരിക്ക് ഒരു

പത്തെണ്ണം തിന്നാപ്പെന്താ അഞ്ചുരൂപയല്ലേ ആവൂ" എന്ത് ഞാന്‍ അത്ഭുതം കൂറിയപ്പോള്‍ അവന്‍ "ന്നിപ്പൊ ഒരു

തേങ്ങക്ക് അമ്പതു പൈസയല്ലേ ഉണ്ടാവൂ....ആസ്യന്‍ കറാറല്ലേ.."എന്നു പറഞ്ഞ് അവന്‍ ഞെളിഞ്ഞ് നില്‍ക്കുന്നു. ഇടക്കു കുനിഞ്ഞ് ചത്ത പാറ്റാടയെ നോക്കുന്നു. ആ നാലാം ക്ലാസുകാരന്‍റെ ഓര്‍മ്മപ്പെടുത്തലില്‍ ഇക്കൊല്ലം തെങ്ങിന്‍റെ കടമാന്തല്‍ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു.